സിംപിളും ടേസ്റ്റിയുമായ ഒരു സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? രുചികരമായ കൂന്തള്‍ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
കൂന്തള്‍ വൃത്തിയാക്കി വയ്ക്കണം, മുറിക്കരുത്. കൂന്തളിന്റെ തല ചെറുതായി അരിഞ്ഞു മാറ്റി വയ്ക്കണം. കൂന്തളില്‍ രണ്ടാമത്തെ ചേരുവ പുരട്ടി മാറ്റി വയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം. അഞ്ചാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന കൂന്തളും പാകത്തിനുപ്പും ചേര്‍ത്ത് വേവിക്കുക. ഏഴാമത്തെ ചേരുവയും ചേര്‍ത്തിളക്കി വെള്ളം വറ്റിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്. ഓരോ കൂന്തളിലും ഓരോ വലിയ സ്പൂണ്‍ വിതം ഫില്ലിങ് നിറയ്ക്കണം. ടൂത്ത്പിക്ക് ഉപയോഗിച്ച് മുകള്‍വശം തുറന്നു പോകാതെ ഉറപ്പിക്കുക. ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരാം.