Kerala

മതേതരത്വം തകർക്കുന്നു, പി സി ജോർജിനോട് കർക്കശ നിലപാട് എടുക്കാത്തത് എന്തുകൊണ്ട്? നിയമസഭയിൽ എ.കെ.എം. അഷറഫ് | P C George

തിരുവനന്തപുരം: ബിജെപി നേതാവ് പി സി ജോർജിൻ്റെ ലവ് ജിഹാദ് പരാമർശം നിയമസഭയിൽ. പി സി ജോർജ് നടത്തിയത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എകെഎം അഷ്റഫ് എംഎൽഎ. പി സി ജോർജിന് എന്തും പറയാനുള്ള ലൈസൻസാണ് സർക്കാർ നൽകിയത്.

കേരളത്തിൻ്റെ മതേതരത്വം തകർക്കുന്ന പി സി ജോർജിനോട് കർക്കശ നിലപാട് എടുക്കാൻ എന്താണ് കഴിയാത്തത്. പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത് മനസില്ലാ മനസോടെയാണ്. പൊലീസ് വിചാരിച്ചാൽ പി സി ജോർജിനെ ചങ്ങലക്കിടാൻ കഴിയില്ലേ ? കർണാടക സർക്കാർ ഇത്തരത്തിലുള്ളവരെ തുറുങ്കിലടച്ചുവെന്നും അഷ്റഫ് സഭയിൽ വിമർശനം ഉയർത്തി.

ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.