Spirituality

ഈ സ്ഥലങ്ങളിൽ ഒന്നും ഒരിക്കലും രാത്രിയിൽ പോകാൻ പാടില്ല പോയാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

യാത്രകൾ ചെയ്യാൻ രാത്രികളാണ് കൂടുതൽ ആളുകൾക്ക് ഇഷ്ടം രാത്രി യാത്രകളോട് പ്രിയമുള്ളവർ നിരവധിയാണ് എന്നാൽ അബദ്ധത്തിൽ പോലും രാത്രിയിൽ പോകാൻ പാടില്ലാത്ത സ്ഥലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുകയാണ് വേണ്ടത് പ്രത്യേകിച്ച് രാത്രിയിൽ അങ്ങനെയാണ് ഒഴിവാക്കി ഇല്ലെങ്കിൽ വളരെയധികം അപകടങ്ങൾ ഉണ്ടാകുമെന്നാണ് ഹൈന്ദവ വിഷ്ണുപുരാണം അനുസരിച്ച് പറയുന്നത് മരണം വരെ സംഭവിക്കുവാനുള്ള അപകടം ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു

ശ്മശാനം

ഹൈന്ദവ വിഷ്ണുപുരാണം അനുസരിച്ച് പുരുഷന്മാർ രാത്രിയിൽ ശ്മശാന സമീപപ്രദേശത്തു പോകരുത് എന്നാണ് പറയുന്നത് ഇത്തരത്തിൽ പോകുമ്പോൾ നെഗറ്റീവ് എനർജി ഉണ്ടാവുകയും അതുമൂലം പുരുഷന്മാർക്ക് മരണം വരെ സംഭവിക്കുവാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു എന്ന് പറയുന്നു അവിടെ നെഗറ്റീവ് എനർജി എപ്പോഴും ഉണ്ടാകും. തലച്ചോറിനെയും മനസ്സിനെയും ഇത് പ്രതികൂലമായി ബാധിക്കും എന്നും പറയുന്നുണ്ട്

അധാർമികരുടെ അരികിൽ

വിശുദ്ധ പുരാണമനുസരിച്ച് അധാർമികമായി ജീവിക്കുന്നവരുടെ അരികിലേക്ക് രാത്രിയിൽ ഒരിക്കലും പോകാൻ പാടില്ല അത്തരക്കാരെ കണ്ടുമുട്ടുകളിലൂടെ നമുക്ക് നെഗറ്റീവ് എനർജി ഉണ്ടാകും. അത്തരം ആളുകൾ രാത്രിയിലാണ് ദുഷ്പ്രവർത്തികൾ ചെയ്യുന്നത് അതിനാൽ രാത്രിയിൽ ഒരിക്കലും അവരെ കാണാൻ പാടില്ല

കവലകൾ

പുരാണമനുസരിച്ച് മനുഷ്യൻ രാത്രിയിൽ കവലകളിൽ നിന്നും അകന്നു നിൽക്കണമെന്നാണ് പറയുന്നത് അത്യാവശ്യമുള്ള എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ അല്ലാതെ അവിടെ പോകാൻ പാടില്ല കവലകളിൽ സാമൂഹികവിരുദ്ധർ എപ്പോഴും ഉണ്ടാകും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് മൂലം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം എന്നാണ് പുരാണത്തിൽ പറയുന്നത്

Latest News