കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ (MoCA) ഡിജിയാത്ര പദ്ധതിയില്‍ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതായി അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (AAHL) പ്രഖ്യാപിച്ചു. ഇതോടെ, AAHLന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്തതും സമ്പര്‍ക്ക രഹിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള അദാനി എയര്‍പോര്‍ട്‌സിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
‘മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, ഗുവാഹത്തി തുടങ്ങിയ ഞങ്ങളുടെ അഞ്ച് വിമാനത്താവളങ്ങളില്‍ 2023 ഓഗസ്റ്റ് 15 മുതല്‍ ഡിജിയാത്ര സര്‍വീസ് ആരംഭിച്ചു. മംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് ഡിജിയാത്ര സേവനം ലഭ്യമാക്കുന്നത് സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനുള്ള അദാനി എയര്‍പോര്‍ട്‌സിന്റെ സമര്‍പ്പണത്തിന്റെ ഭാഗമാണ്. യാത്രക്കാര്‍ ഡിജിയാത്ര ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുണ്ട്.
ഞങ്ങളുടെ ചില വിമാനത്താവളങ്ങള്‍ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നു. കൂടുതല്‍ യാത്രക്കാര്‍ ഡിജിയാത്രയുടെ സൗകര്യവും വേഗതയും തിരഞ്ഞെടുക്കുന്നു, അതുവഴി അവരുടെ യാത്രാനുഭവം പുനര്‍നിര്‍വചിക്കുന്നുവെന്നും എ.എ.എച്ച്.എല്‍ ഡയറക്ടര്‍ ജീത് അദാനി പറയുന്നു.
അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിച്ചും യാത്രക്കാര്‍ക്ക് ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതിലൂടെയും ഇന്ത്യയിലെ വ്യോമയാന മേഖലയുടെ നിലവാരം ഉയര്‍ത്താനുള്ള എഎഎച്ച്എല്ലിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഡിജിയാത്ര നടപ്പിലാക്കല്‍. യാത്രക്കാര്‍ക്ക് പേപ്പര്‍ രഹിതവും തടസ്സരഹിതവുമായ യാത്രാ അനുഭവം നല്‍കുക എന്നതാണ് ഡിജിയാത്ര സംരംഭത്തിന്റെ ലക്ഷ്യം. വിമാനത്താവളങ്ങളില്‍ തടസ്സമില്ലാത്ത പ്രവേശനത്തിനായി മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.
ഡിജിയാത്ര പേപ്പര്‍ രേഖകളുടെ ആവശ്യകത ഇല്ലാതാക്കുന്നു, ഇത് യാത്രാപ്രക്രിയയെ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നു. ബയോമെട്രിക് ഡാറ്റ വഴി യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിലൂടെ അധിക സുരക്ഷ ഉറപ്പാകുന്നു. ഡിജിയാത്ര വിവിധ ടച്ച്പോയിന്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാര്‍ക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. സുരക്ഷയും സ്വകാര്യതയും ഡിജി യാത്രയുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.
AAHL വിമാനത്താവളങ്ങളിലെ ഡിജിറ്റല്‍ വളര്‍ച്ച
CONTENT HIGH LIGHTS; DigiYatra launches at Thiruvananthapuram and Mangaluru international airports: Over 6.8 million DigiYatra users across 7 Adani airports