എറണാകുളം: എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേൽതൊട്ടി ഭാഗത്തെ പറമ്പിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. പിന്നാലെ പാമ്പ് പുഴയ്ക്ക്സമീപമുളള പറമ്പിലെ ഒരു മരത്തിൽ കയറി. വനപാലകരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്. മരത്തിന്‍റെ ചില്ലയടക്കം മുറിച്ചുനീക്കിയശേഷമാണ് പാമ്പിനെ പുറത്തെത്തിക്കാനായത്. തുടര്‍ന്ന് മരത്തിന്‍റെ ചില്ലകള്‍ക്കുള്ളിലൊളിച്ച പാമ്പിനെ വലിച്ച് പുറത്തേക്കിട്ടശേഷം പിടികൂടുകയായിരുന്നു. പാമ്പിനെ നിരീക്ഷിക്കുന്നതിനായി തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്തിച്ചു.
content highlight : huge-king-cobra-caught-from-kothamangalam-ernakulam