Recipe

ഇഫ്താറിന് കിടിലൻ ഓറിയോ മിൽക്ക് ഷേക്ക്‌

ചേരുവകൾ

പാൽ തണുപ്പിച്ചു കട്ടിയാക്കിയത് -1/2lt
റോബസ്റ്റാ പഴം -2എണ്ണം
ഓറിയോ ബിസ്‌ക്കറ് -8എണ്ണം
ബൂസ്റ്റ്‌ 1സ്പൂൺ
വാനില ഐസ്ക്രീം -4സ്പൂൺ
പഞ്ചസാര

തയ്യാറാക്കുന്ന വിധം

കട്ടിയായ പാലും റോബസ്റ്റാ പഴം ആവശ്യത്തിന് പഞ്ചസാര, ഓറിയോ ബിസ്‌ക്കറ്, ബൂസ്റ്റ്‌ എല്ലാം കൂടെ എല്ലാം കൂടെ മിക്സിയിൽ ഇട്ടു അടിച്ചെടുക്കുക. കൂടുതൽ തണുപ്പ് വേണ്ടവർ ഐസ്‌ക്യൂബ് കൂടെ ഇടാവുന്നതാണ് ഇട്ടു ഒരു ഗ്ലാസിൽ ഒഴിച്ച് മുകളിൽ ഐസ്ക്രീം ഓറിയോ ബിസ്‌ക്കറ്റ് വെച്ച് അലങ്കരിച്ചു കുടിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടം ആവും.