ചെങ്ങന്നൂർ: ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്‍റെ പരിശോധനയിൽ 6.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ഇന്നോവ കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ, റേഞ്ച് പാർട്ടികളും, ഐബി യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. എക്സൈസിനെ കണ്ട് കഞ്ചാവുമായി വന്ന പ്രതികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജീവ് കുമാർ.എം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജോഷി ജോൺ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ കെ.അനി, ജി.സന്തോഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബി.സുനിൽകുമാർ, ബാബു ഡാനിയേൽ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വി.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, രതീഷ്, അജീഷ്, പ്രതീഷ്.പി.നായർ, വിഷ്ണു വിജയൻ, ശ്രീക്കുട്ടൻ, കൃഷ്ണദാസ്.കെ.എസ്, ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്, സന്ദീപ് കുമാർ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
ഇതിനിടെ ആലപ്പുഴയിൽ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പി.ആർ.പ്രബീൺ, വി.കെ.മനോജ്, പ്രിവന്റീവ് ഓഫിസർമാരായ വി.പി.ജോസ്, എച്ച്.മുസ്തഫ, ബി.എം.ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ.ബി, കെ.ആർ.ജോബിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെ.ജയകുമാരി എന്നിവരും പങ്കെടുത്തു.
content highlight : excise-department-seized-6-5-kilogram-of-cannabis-in-innova-car-at-alappuzha-chengannur