Kerala

കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആശങ്കയായി തീ; റെയിൽവെ ജീവനക്കാർ തീയണച്ചു

റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി

കോഴിക്കോട്: കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആശങ്കയായി തീ. വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിനിന്റെ അടിവശത്ത് തീ കണ്ടത്. വൈകീട്ട് 6.50 ഓടെയാണ് സംഭവം. ബ്രേക്ക് ബെൻഡിങ് മൂലം ഉണ്ടായ തീ എന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ പിന്നീട് സർവീസ് ആരംഭിച്ചത്.

content highlight : fire-seen-under-kannur-shoranur-passenger-train

Latest News