Kerala

കള്ളപ്പണ കേസിൽ പ്രതി,ഇൻ്റർപോൾ തിരഞ്ഞ ആൾ വർക്കലയിൽ പിടിയിൽ

വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു ഇയാൾ

തിരുവനന്തപുരം: ഇൻ്റർപോൾ തിരഞ്ഞ പ്രതി വർക്കലയിൽ പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനാണ് പിടിയിലായത്. വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു ഇയാൾ. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാൾക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനി രണ്ട് ദിവസത്തിന് ശേഷം പ്രതിയെ ദില്ലിയിലെ പാട്യാല കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

content highlight : man-interpol-searching-for-money-laundering-case-in-us-arrested

Latest News