തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തന്നെ തടഞ്ഞ് പ്രതിഷേധിച്ച ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് അതേ ഭാഷയിൽ മറുപടിയുമായി ഗാന്ധിജിയുടെ ചെറുമകൻ. ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു. കാറിന് മുന്നിൽ നിന്നടക്കം ആർഎസ്എസ്-ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു നെയ്യാറ്റിൻകരയിലെ പ്രതിഷേധം. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞാണ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങിയത്.
content highlight : gandhiji-grandson-thushar-gandhi-response-to-rss-bjp-protest-at-neyyattinkara