മാനന്തവാടി: വയനാട് പേര്യ ചുരത്തില്‍ ഓയില്‍ ലീക്ക് ആയതിനെ തുടര്‍ന്ന് ബൈക്കുകള്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷ നിലയത്തില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെത്തി പരന്നൊഴുകിയ ഓയില്‍ നീക്കം ചെയ്ത് ഗാതഗതം പുനസ്ഥാപച്ചിച്ചു. ഇതുവഴി കടന്നു പോയ ഇരുചക്ര വാഹനങ്ങള്‍ക്കായിരുന്നു റോഡില്‍ കിടന്ന ഓയില്‍ ഏറെ പ്രശ്‌നം സൃഷ്ടിച്ചത്.
ഓയില്‍ ഒഴുകിയതറിയാതെ എത്തിയ രണ്ട് ഇരുചക്രവാഹന യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. ചരക്കുലോറികള്‍ പോലെയുള്ള വലിയ ഏതെങ്കിലും വാഹനങ്ങളില്‍ നിന്നായിരിക്കാം ഓയില്‍ റോഡില്‍ വീണത് എന്നാണ് കരുതുന്നത്. സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ രജീഷ്, രഞ്ജിത്ത്, രഘു, ബിജു എന്നിവരാണ് ഓയില്‍ നീക്കം ചെയ്തത്.
അതിനിടെ മറ്റൊരു സംഭവത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ട മരത്തടികള്‍ക്ക് തീപിടിച്ചു. ആറാട്ടുതറ എച്ച്എസ്എസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ട മരത്തിനാണ് തീപടര്‍ന്നത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷനിലയത്തില്‍ നിന്നും ഒരു യൂണിറ്റ് സംഭവസ്ഥലത്തു എത്തി തീ നിയന്ത്രണ വിധേയമാക്കി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ പ്രഭാകരന്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ എംപി. ബിനു, പി.കെ. രാജേഷ്, രൂപേഷ്, രഘു എന്നിവരടങ്ങിയ സംഘമാണ് തീ പൂര്‍ണമായും അണച്ചത്.
content highlight : oil-leak-from-unknown-vehicle-in-periya-churam-bikes-met-accident