India

എസി, നോൺ എസി ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം

ന്യൂഡൽഹി: ട്രെയിനുകളിലെ എസി, നോൺ എസി ടിക്കറ്റ് നിരക്കുകൾ പരിഷ്കരിക്കണമെന്നു റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതിയുടെ ശുപാർശ. എസി ക്ലാസുകളിൽ, റെയിൽവേയ്ക്കു വരുന്ന മുടക്കു മുതലിന് ആനുപാതികമായ വർധന വരുത്തണം.

സബ് അർബൻ നോൺ എസി യാത്രയ്ക്ക് ഇളവുകൾ തുടരണം. വൈദ്യുതീകരണമടക്കമുള്ള, ചെലവു ചുരുക്കൽ നടപടികൾ ഊർജിതമാക്കണം. എസി ക്ലാസുകൾക്കും പ്രീമിയം ട്രെയിനുകൾക്കും ഡൈനാമിക് പ്രൈസിങ് (ആവശ്യത്തിന് ആനുപാതികമായി ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തൽ) ഏർപ്പെടുത്തണം. ബജറ്റ് വിഹിതത്തെ ആശ്രയിക്കുന്നതു കുറച്ച് സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കണം. അമൃത് സ്റ്റേഷൻ വികസനത്തിലടക്കം ഇക്കാര്യം പരിഗണിക്കണം– – റിപ്പോർട്ടിൽ പറഞ്ഞു.