India

നദീതീരത്ത് കാൻസർ സാധ്യത കൂടുതലാണെന്ന് ഐസിഎംആർ പഠനം

ന്യൂഡൽഹി: നദീതീരങ്ങൾക്കു സമീപം താമസിക്കുന്നവർക്ക് കാൻസർ സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വ്യവസായശാലകൾക്കു സമീപത്തുകൂടി കടന്നുവരുന്ന ജലാശയങ്ങളിൽ ഉയർന്ന അളവിൽ കണ്ടുവരുന്ന ലെഡ്, ഇരുമ്പ്, അലുമിനിയം എന്നിവയാണ് ഇതിനു കാരണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനമാണ് തെളിവായി മന്ത്രാലയം പരാമർശിച്ചത്.