ബിവൈഡി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി മോഡലായ അറ്റോ 3 ചില പ്രധാന മാറ്റങ്ങളോടെ അവതരിപ്പിച്ചു. മെച്ചപ്പെട്ട പ്രകടനം, സുഖസൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയോടെയാണ് വരുന്നത്. എസ്‌യുവി ഇപ്പോൾ 30,000 രൂപയ്ക്ക് ബുക്ക് ചെയ്യാം.
ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് കമ്പനി ഒരു പ്രത്യേക ഓഫറും പ്രഖ്യാപിച്ചു. ഈ എക്സ്ക്ലൂസീവ് ഓഫർ പ്രകാരം, ആദ്യത്തെ 3,000 ബുക്കിംഗുകൾക്ക് 2024 മോഡലിന്റെ അതേ എക്സ്-ഷോറൂം വിലയിൽ ഈ ഇലക്ട്രിക് എസ്‌യുവി ലഭിക്കും.
പുതിയ അറ്റോ 3 ലൈനപ്പ് മൂന്ന് ട്രിമ്മുകളിലാണ് വരുന്നത്. ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നിവ. ഇവ യഥാക്രമം 24.99 ലക്ഷം രൂപ, 29.85 ലക്ഷം രൂപ, 33.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. പുതിയ അറ്റോ 3 ക്ക് പൂർണ്ണമായും കറുത്ത നിറത്തിലുള്ള ഇന്റീരിയറും വെന്‍റിലേറ്റഡ് മുൻ സീറ്റുകളും ലഭിക്കുന്നു.
പുതുക്കിയ 2025 അറ്റോ 3ക്ക് ഇപ്പോൾ മുൻ സീറ്റുകൾക്ക് വെന്റിലേഷൻ ഫംഗ്ഷനും പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ തീമും ഉണ്ട്. കൂടാതെ, ഇപ്പോൾ ഒരു LFP ബാറ്ററി ലഭിക്കുന്നുണ്ടെന്ന് വാഹന നിർമ്മാതാവ് അവകാശപ്പെടുന്നു.
2025 മോഡൽ അറ്റോ 3 എത്തുന്നത് 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ സഹിതമാണ്. യഥാക്രമം 468 കിലോമീറ്ററും 521 കിലോമീറ്ററും ആണ് ഇവയുടെ എആർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച്.