സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65000 രൂപയ്ക്ക് തൊട്ടടുത്തെത്തി.
ഗ്രാമിന് 55 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 8120 രൂപ നല്‍കേണ്ടതായി വരും. ഒരു പവന്‍ സ്വര്‍ണത്തിന് 64960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്