Recipe

അൽപം നട്സും, പച്ചക്കറികളുമൊക്കെ അരിഞ്ഞു ചേർത്ത രുചികരവും, ഹെൽത്തിയുമായ ഉപ്പുമാവ് ഇൻസ്റ്റൻ്റായി തയ്യാറാക്കാം….| Kerala style upma

റവ ഇല്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യും? വിഷമിക്കേണ്ട അവലുണ്ടെങ്കിൽ ഒരു കപ്പ് എടുത്തോളൂ, വ്യത്യസ്തവും രുചികരവുമായ ഉപ്പുമാവ് അഞ്ച് മിനിറ്റിൽ തയ്യാറാക്കാം.

 

ചേരുവകൾ

 

അവൽ- 1 കപ്പ്

സവാള- 1/2 കപ്പ്

ഇഞ്ചി- 1 ടേബിൾ സ്പൂൺ( ചെറുതായി അരിഞ്ഞത്)

പച്ചമുളക്- 1 എണ്ണം

കറിവേപ്പില- ആവശ്യത്തിന്

കടുക്- 1/2 ടീസ്പൂൺ

ഉഴുന്ന്- 1 ടീസ്പൂൺ

വെള്ളം- 1/2 കപ്പ്

തേങ്ങ- 1/4 കപ്പ്

ഉപ്പ്- ആവശ്യത്തിന്

എണ്ണ- ആവശ്യത്തിന്

 

author-image

WebDesk

Follow Us

 

Poha Upma Easy Recipe

Upma (ഉപ്പുമാവ്)Kerala style

 

 

Upma Recipe: വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയതു കൂടി ചേർക്കാറുണ്ട്. അങ്ങനെയെങ്കിൽ പച്ചക്കറികൾ വഴറ്റുന്നതിനു മുമ്പായി ആവശ്യത്തിന് തേങ്ങ ചിരകിയത് ചേർത്തു വേവിക്കാവുന്നതാണ്.

 

അൽപം കൂടി രുചികരമാക്കാൻ കുറച്ച് നട്സും, ഉണക്കമുന്തിരിയും നെയ്യിൽ വറുത്തത് കൂടി ചേർത്ത് വിളമ്പാം. റവ വറുത്തെടുത്തതിനു ശേഷം ഉപയോഗിക്കാം. ഇതൊക്കെയുണ്ടെങ്കിലും പ്രധാന ചേരുവയായ റവ ഇല്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യും? വിഷമിക്കേണ്ട അവലുണ്ടെങ്കിൽ ഒരു കപ്പ് എടുത്തോളൂ, വ്യത്യസ്തവും രുചികരവുമായ ഉപ്പുമാവ് അഞ്ച് മിനിറ്റിൽ തയ്യാറാക്കാം.

 

ചേരുവകൾ

 

അവൽ- 1 കപ്പ്

സവാള- 1/2 കപ്പ്

ഇഞ്ചി- 1 ടേബിൾ സ്പൂൺ( ചെറുതായി അരിഞ്ഞത്)

പച്ചമുളക്- 1 എണ്ണം

കറിവേപ്പില- ആവശ്യത്തിന്

കടുക്- 1/2 ടീസ്പൂൺ

ഉഴുന്ന്- 1 ടീസ്പൂൺ

വെള്ളം- 1/2 കപ്പ്

തേങ്ങ- 1/4 കപ്പ്

ഉപ്പ്- ആവശ്യത്തിന്

എണ്ണ- ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ഒരു പാനിൽ എണ്ണ ഒഴിച്ച് അതിൽ കടുക് ചേർത്തു പൊട്ടിക്കാം.

കുറച്ചു ഉഴുന്നു കൂടി ചേർത്തു വറുക്കാം.

അതിൻ്റെ നിറം മാറി വരുമ്പോൾ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.

ഇതിലേയ്ക്ക് അര കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർക്കാം.

വെള്ളം തിളച്ചു വരുമ്പോൾ അവലും തേങ്ങ ചിരകിയതും ചേർത്ത് അടച്ചു വച്ച് വേവിക്കാം.

വെള്ളം വറ്റി അവൽ വെന്തതിനു ശേഷം മുകളിലായി നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കാം.

 

Content Highlight: Upma Recipe Kerala Style Step By Step