ഈ കൊടും ചൂടിൽ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കാൻ ഒരു കിടിലൻ കുലുക്കി സർബത്ത് ആയാലോ? എരിവും മധുരവും തണുപ്പും കൂടി ചേർന്ന ഒരു കുലുക്കി സർബത്ത് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നാരങ്ങ- 1 എണ്ണം
- പച്ചമുളക്- 1 എണ്ണം
- പൈനാപ്പിൾ – വളരെ ചെറുതായി അരിഞ്ഞത് – 2 ടേബിള് സ്പൂൺ
- പഞ്ചസാര സിറപ്പ്- 2 ടേബിള് സ്പൂൺ
- ഇഞ്ചി നീര്- അര ടീസ്പൂൺ
- കസ് കസ് – അര ടീസ്പൂൺ
- സോഡാ- 1 ഗ്ലാസ്സ്
- ഐസ് പൊടിയാക്കിയത് – 3 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ജാറിൽ പഞ്ചസാര സിറപ്പ്, സോഡാ എന്നിവ ഒഴിയ്ക്കുക. ഒരു നാരങ്ങ മുറിച്ചു ചെറുതായി പിഴിഞ്ഞ് ഈ ജാറിൽ ഇടുക .ശേഷം ഇഞ്ചി നീര്, കസ് കസ്, പൈനാപ്പിൾ , ഐസ് പൊടിച്ചത് എന്നിവയും കൂടി ചേർത്ത് നന്നായി കുലുക്കുക. 10 സെക്കന്റോളം നന്നായി കുലുക്കിയ ശേഷം ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം. വേണമെങ്കിൽ ഒരു അലങ്കാരത്തിനായി പൈനാപ്പിൾ ഒരു കഷ്ണം ഗ്ലാസിന്റെ മുകളിൽ വെയ്ക്കാം.