Kerala

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; തസ്തികമാറ്റം ആവശ്യപ്പെട്ട് കഴകക്കാരൻ കത്ത് നൽകി | Koodalmanikyam Temple

തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിൽ തസ്തികമാറ്റം ആവശ്യപ്പെട്ട് കഴകക്കാരൻ വി.എ ബാലു കത്ത് നൽകിയതായി ദേവസ്വം ചെയർമാൻ സി.കെ ഗോപി. തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാൻ ബാലുവിനോട് ആവശ്യപ്പെടും.

താൽക്കാലിക വർക്ക് അറേഞ്ച് മെന്റിന് അഡ്മിനിസ്ട്രേറ്റർക്ക് അധികാരം ഉണ്ട്. എന്നാൽ ഇതിനോട് ഭരണസമിതിക്ക് യോജിപ്പില്ല. അടുത്ത ആഴ്ച ചേരുന്ന ഭരണസമിതി യോഗം ബാലുവിന്റെ കത്ത് ചർച്ച ചെയ്യുമെന്നും സി.കെ ഗോപി പറഞ്ഞു.

ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനമെന്നും ബാലു പ്രതികരിച്ചിരുന്നു.