നല്ല നാടൻ ചെമീൻ റോസ്റ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍ -അരക്കിലോ ( കഴുകി വൃത്തിയാക്കിയത്)
- തേങ്ങാക്കൊത്ത് -കാല്‍ കപ്പ്
- കുടംപുളി -1
- കുരുമുളക്പൊടി -1 ടീ സ്പൂണ്‍
- മഞ്ഞള്‍പൊടി -1ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- സവാള 3 എണ്ണം (കൊത്തിയരിഞ്ഞത്)
- ഇഞ്ചി -വെളുത്തുള്ളി -1വലിയ സ്പൂണ്‍ (ചതച്ചത്)
- പച്ചമുളക് -5 എണ്ണം
- തക്കാളി -1 എണ്ണം (അരിഞ്ഞത്)
- കാശ്മീരി മുളക്പൊടി -2 വലിയ സ്പൂണ്‍
- മല്ലിപൊടി -1 ചെറിയ സ്പൂണ്‍
- വേപ്പില -2
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ തേങ്ങാക്കൊത്ത്, കുടംപുളി, കുരുമുളക്പൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പും ചേർത് നന്നായി യോജിപ്പിക്കുക. ശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. അധികം വെന്തു പോകാതെ നോക്കണം. ശേഷംഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക ശേഷം സവാള, ഇഞ്ചി, വെളുത്തുളളി, പച്ചമുളക് വഴറ്റുക. നന്നായി വഴന്നതിന് ശേഷം തക്കാളി ചേര്‍ക്കുക. ശേഷം മുളക് പൊടി, മല്ലിപൊടി ചേര്‍ക്കുക. മസാല മൂത്തു വരുമ്പോള്‍ വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ കൂട്ട് ചേര്‍ത്ത് മൂടി വെച്ചു ചെറു തീയില്‍ വേവിക്കുക. നന്നായി വെന്തശേഷം വേപ്പില ഇട്ട് വാങ്ങി വെക്കാം. ചെമീൻ റോസ്റ്റ് റെഡി.