Food

ഒരു കിടിലൻ വെജ് കറി തയ്യാറാക്കിയാലോ? വെണ്ടയ്ക്ക വെച്ച് തയ്യാറാക്കാവുന്ന ഒരുഗ്രൻ കറിയുടെ റെസിപ്പി നോക്കാം

വെണ്ടയ്ക്ക വെച്ച് ഒരുഗ്രൻ കറി വെച്ചാലോ? ഇത് മാത്രം മതി വയറുനിറയെ ചോറുണ്ണാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • വെണ്ടക്ക – 6 എണ്ണം
  • ചെറിയ ഉള്ളി – 10 എണ്ണം
  • തേങ്ങ – 1 കപ്പ്
  • മല്ലിപ്പൊടി – 1 1/2 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി – 3/4 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • കടുക് – 1/2 ടീസ്പൂണ്‍
  • പുളി – 1 നെല്ലിക്ക വലുപ്പത്തില്‍
  • ചുവന്ന മുളക് – 2 എണ്ണം
  • വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. തേങ്ങ, 3 ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വറുക്കുക. അതിലേക്കു മല്ലി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക. നന്നായി തണുത്ത ശേഷം അരയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, വെണ്ടയ്ക്ക എന്നിവ ഉപ്പു ചേര്‍ത്ത് വഴറ്റുക. അതിലേക്കു മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കുക. ശേഷം പുളി പിഴിഞ്ഞ വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. അരപ്പ് ചേര്‍ത്തു തിളപ്പിച്ചു വാങ്ങി വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്ത് ചേര്‍ക്കുക.