നമ്മുടെ നാട്ടിൽ ഇപ്പോൾ നിരന്തരമായി കേട്ട് വരുന്ന ഒന്നാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗികബന്ധത്തെക്കുറിച്ച് ഈ കാര്യത്തെ കുറിച്ചാണ് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ കാണിക്കുന്നത് കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ ചിത്രത്തിലെ ആ ഒരു രംഗം രസിക്കാൻ സാധ്യതയില്ലാത്തതാണ് ഇതിനെക്കുറിച്ച് അനുചന്ദ്ര എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം ( സെക്സ് ) കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല.
തീയേറ്ററിൽ വെച്ചീ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചക്ക് പ്രയാസമുണ്ടാക്കി.
കഥാപാത്രങ്ങൾ തമ്മിൽ കൺസേന്റോട് കൂടി സെക്സ് ചെയ്താലും കൺസേന്റ് ഇല്ലാതെ സെക്സ് ചെയ്താലും ശരി സഹോദരങ്ങൾക്കിടയിലെ സെക്സ് എന്നത് ഒരു ശരാശരി മലയാളിയുടെ മൊറാലിറ്റിയെ ബാധിക്കുന്ന ഒന്ന് തന്നെയാണ്. സിനിമയിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നു എന്ന പ്രസ്താവനയുടെ ഗൗരവത്തോളം തന്നെ കനപ്പെട്ട ഒന്നാണ് ഇത്തരം ഇൻസെസ്റ്റ് സെക്സ്നെ റൊമാന്റിസൈസ് ചെയ്യൽ ഏർപ്പാടും കുട്ടികളെ സ്വാധീനിക്കുമെന്നതും. വിലക്കപ്പെട്ട സംഗതികളെ കൗതുകത്തോടെ കാണുന്ന സ്ഥായിയായ ഒരു സ്വഭാവം ഏതൊരു മനുഷ്യനിലും കൂടപ്പിറപ്പായുള്ളതിനാൽ പലർക്കും ഇത്തരം കാര്യങ്ങളോട് ആഭിമുഖ്യം തോന്നാനുള്ള സാധ്യതയും അവിടെ കൂടുതലാണ്.
ചിത്രത്തിൽ സഹോദരി – സഹോദരന്മാർ തമ്മിൽ പ്രണയമില്ല. എന്നാലൊരുതരത്തിൽ അവർക്കിടയിലൊരു കണക്ഷൻ കിട്ടുന്നുണ്ട്. മറ്റേതൊരു ബന്ധവും പോലെ മനോഹരമായാണത് ചിത്രീകരിച്ചിരിക്കുന്നത്. അങ്ങേയറ്റം ‘നോർമലൈസ്’ ചെയ്തും. കാണുന്ന കുട്ടികൾക്ക് പോലും അനുകരിക്കാൻ തോന്നുന്ന / സർവ്വസാധാരണമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നോർമലൈസേഷൻ. സിനിമയിലാണെങ്കിലും ഇത്തരത്തിലുള്ള വിഷയങ്ങൾ വരുമ്പോൾ എന്റെ ഉള്ളിൽ വിയോജിപ്പ് കടന്നു വരുന്നുണ്ട്.
സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗീകബന്ധം. ഒരുപക്ഷെ, പുരോഗമനജീവികൾ പറഞ്ഞേക്കാം ; അതവരുടെ അവകാശമാണ്, അതവരുടെ സ്വാതന്ത്ര്യമാണ് , പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ അത്തരത്തിൽ തീരുമാനമെടുത്താൽ അതിൽ തെറ്റില്ല എന്നൊക്കെ. ബട്ട് എന്റെ പുരോഗമന ആശയങ്ങൾ അത്രത്തോളം വളരാത്തതിനാൽ ഈ വിഷയത്തിലുള്ള എന്റെ അനിഷ്ടം വളരെ വലുത് തന്നെയാണ്.
flawed Concept!a