Celebrities

ഒറ്റയടിക്ക് 22 ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്; റീ റിലീസിൽ റെക്കോർഡ് ഇടാൻ ആമിർ ഖാൻ – aamir khan film festival by pvr

രാജ്യമാകെ നാളെ മുതല്‍ 27 വരെ നീളുന്ന രണ്ട് ആഴ്ചകളിലായാണ് ഈ റീ റിലീസ് സംഘടിപ്പിപ്പിച്ചിരിക്കുന്നത്

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളാണ് റീ റിലീസ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് റീ റിലീസുകളുടെ ട്രെൻഡ് കൂടി വരുന്നത്. ഇപ്പോഴിതാ റീ റിലീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. താരത്തിന്റെ അറുപതാം ജന്മദിനത്തിനോടനുബന്ധിച്ച് 22 ചിത്രങ്ങളാണ് ഒറ്റയടിക്ക് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക.

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാ​ഗമായി രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഐനോക്സ് ആണ് ചിത്രങ്ങളുടെ റീ റിലീസ് നടത്തുന്നത്. രാജ്യമാകെ നാളെ മുതല്‍ 27 വരെ നീളുന്ന രണ്ട് ആഴ്ചകളിലായാണ് ഈ റീ റിലീസ് സംഘടിപ്പിപ്പിച്ചിരിക്കുന്നത്. സിനിമ കാ ജാദൂ​ഗര്‍ എന്നാണ് ഈ ഫെസ്റ്റിവലിന് പേരിട്ടിരിക്കുന്നത്. ആമിര്‍ നായകനായ ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യപ്പെടുന്നത്.

ദില്‍, ഹം ഹേ രഹീ പ്യാര്‍ കെ, ജിനി, ജോ ജീചാ വോഹി സിക്കന്ദര്‍, സര്‍ഫറോഷ്, രാജാ ഹിന്ദുസ്ഥാനി, ഗുലാം, അകേലേ ഹം അകേലേ തും, ഖയാമത്ത് സേ ഖയാമത്ത് തക്, അന്ദാസ് അപ്‍ന അപ്‍ന, പികെ, ധൂം 3 , 3 ഇഡിയറ്റ്സ്, തലാഷ്, ദംഗല്‍, രംഗ് ദേ ബസന്ദി, ലഗാന്‍, ദില്‍ ചാഹ്താ ഹെ, ഫനാ, താരേ സമീന്‍ പര്‍, ലാല്‍ സിംഗ് ഛദ്ദ, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഈ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. എല്ലാ സിനിമകളും ഇല്ലെങ്കിലും ചില ചിത്രങ്ങള്‍ കേരളത്തിലെ പിവിആര്‍ ശൃംഖലയിലും കാണാനാകും.

STORY HIGHLIGHT: aamir khan film festival by pvr