Health

പ്രമേഹത്തെ ചെറുക്കാൻ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം ? | diabetics-is-also-increasing-among-young-people

ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും

വളരെ സുപരിചിതമായ വാക്കാണ് മലയാളികൾക്ക് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴാണ് പലരേയും പ്രമേഹം എന്ന രോഗാവസ്ഥ കാണുന്നത്. എന്നാൽ പ്രായമായവരാണ് പ്രമേഹ രോഗികൾ എന്ന്അ ചിന്തിക്കുന്നത് മണ്ടത്തരമാണ്. ഇനി മുതൽ ഇന്ത്യയിൽ പ്രമേഹ രോഗ പരിശോധന 25 വയസുമുതൽ നടത്തണം എന്ന് പറയുകയാണ് ആരോഗ്യവിദഗ്ധർ. ഡോ. അനൂപ് മിശ്രയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിർദ്ദേശം. ഡയബറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രോം എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്.

 

കഴിഞ്ഞ പത്ത് വർഷത്തിനിടെ 30 വയസിൽ താഴെയുള്ള ആളുകളിൽ ക്രമാതീതമായി പ്രമേഹ രോഗം വർധിച്ചുവരുന്നതായാണ് പഠനം പറയുന്നത്. അതേസമയം പുതിയതായി രോഗം കണ്ടെത്തിയ 30 വയസിന് താഴെ പ്രായമുള്ളവരിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ആളുകൾക്കും അമിതവണ്ണം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണം ഉള്ളവർ, കുടവയർ ഉള്ളവർ, കുടുംബത്തിൽ പ്രമേഹ രോഗമുള്ളവർ തുടങ്ങിയവരിൽ വർഷത്തിലൊരിക്കൽ എങ്കിലും പ്രമേഹപരിശോധന നടത്തണം എന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രമേഹത്തെ ചെറുക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം:

ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പ്രമേഹ രോഗികള്‍ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നതാണ് ആരോഗ്യകരം. അതുപോലെതന്നെ പ്രമേഹ രോഗികള്‍ സ്റ്റാര്‍ച്ച് അധികമുള്ള ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അല്പം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് പാവയ്ക്ക. അല്പം കയ്പ്പ് ഉള്ളതുകൊണ്ടുതന്നെ പലരും ഭക്ഷണത്തില്‍ നിന്നും പാവയ്ക്കയെ മാറ്റി നിര്‍ത്താറാണ് പതിവ്. എന്നാല്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് ഈ പച്ചക്കറിയില്‍. പ്രമേഹ രോഗികള്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയും പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതാണ്.

content highlight: diabetics-is-also-increasing-among-young-people