പാല്‍ കുടിക്കുന്ന ശീലം നമ്മുക്ക് എല്ലാവര്‍ക്കമുണ്ട്. ദിവസവും ഭക്ഷണത്തില്‍ ഏതെങ്കിലും പാല്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. പാലിന്‍റെ വിവിധ ഗുണങ്ങള്‍ തന്നെയാണ് ഇതിന് കാരണവും. ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഉറങ്ങുന്നതിനു മുമ്പ് പാൽ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. പാലിൽ ട്രിപ്റ്റോഫാനും ബയോ ആക്റ്റീവ് പെപ്റ്റൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
പാലിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള അസ്ഥികളുടെ രൂപീകരണത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് ആവശ്യമാണ് കൂടാതെ, ഓസ്റ്റിയോപൊറോസിസ് പോലുള്ള പല രോഗങ്ങളാലും ഉണ്ടാകുന്ന അപകടങ്ങളു വിറ്റാമിൻ ഡിക്ക് നികത്താൻ കഴിയും.
പതിവായി രാത്രിയിൽ പാൽ കുടിക്കുന്നത് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുകയും യുവത്വം നൽകുകയും ചെയ്യും. പാലിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് തടയാനും കൊളാജൻ മനോഹരമായ തിളക്കവും രൂപവും നൽകാനും സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നതിന് സഹായിക്കുന്നു.
ഒട്ടകത്തിന്‍റെ പാലും കുടിക്കാന്‍ നല്ലതാണ് എന്നാണ് പറഞ്ഞുവരുന്നത്. പശുവിന്‍റെ പാല്‍ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്‍റെ പാല്‍.
ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാല്‍ കൊളസ്‍ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്‍റെ പാലില്‍ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫാറ്റി ആസിഡും ഒട്ടകത്തിന്‍റെ പാലില്‍ കുറവാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിന്‍ സി, ഇ, എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുലപാലിന്‍റെ പല ഗുണങ്ങളും ഒട്ടകത്തിന്‍റെ പാലിനുണ്ട്.
content highlight: camel-milk healthy