തിന്മ തിമിർത്ത് പെയ്യുന്ന കാലത്ത് ഐക്യവും സൗഹൃദവും ആഹ്വാനം ചെയ്ത് ജില്ലാ ഇഫ്താർ സംഗമം.പാലക്കാട് ടോപ്പ് ഇൻ ടൗണിൽ സംഘടിപ്പിച്ച സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സഹിഷ്ണുതയും ഭീഷണി നേരിടുമ്പോൾ ഫാസിസത്തോട് സന്ധിയില്ലാ സമരം നടത്താൻ സർവ്വരും ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .ഭരണഘടന ഇല്ലാതാക്കാനും ഭരണകൂട അടിച്ചമർത്തലുകൾ നടപ്പാക്കാനും ഏക ഭാഷ രാജ്യത്തിനും ശ്രമം നടക്കുമ്പോൾ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിലനിർത്തുന്ന എന്തെല്ലാം ഉണ്ടോ അതിലെല്ലാം ഐക്യപ്പെടേണ്ട കാലമാണിത്.. ഈ ഐക്യ സംസ്കാരം നാട്ടിലും നഗരത്തിലും പരക്കണം. വ്രതം മനുഷ്യ ഹൃദയങ്ങളുടെ ഉള്ളുകളെ തരളിതമാക്കുകയും മാനസിക ഐക്യപ്പെടലിലേക്ക് നയിക്കുന്നു ചെയ്യുന്നു. ഐക്യമുള്ളടത്തെ ദൈവസഹായം ഉണ്ടാകു, നന്മയുടെ കാര്യത്തിൽ ഒരുമിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണം.
മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹജീവികൾ തമ്മിലുള്ള പൊരുത്തത്തിന്റെയും നിമിഷങ്ങളാണ് റമദാനും ഇഫ്താർ സംഗമങ്ങളും സമ്മാനിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യർക്കിടയിൽ മനുഷ്യരെ തിരയേണ്ട കാലമാണിത്. ഇന്ത്യ എന്ന സങ്കല്പത്തിൽ എല്ലാവർക്കും ഒന്നിക്കാൻ കഴിയണമെന്ന് അദ്ദേഹം ഉണർത്തി.

പ്രൊഫസർ വാസുദേവൻ സർ.ഡോ: മുരളി ,പാലക്കാട് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻറ്,എം.ഇ.എസ് ജില്ലാ സെക്രട്ടറി , മർക്കസു ദഅവ ജില്ലാ പ്രതിനിധി, ഡോ: വിനോദ്, ജിഷ ജോമോൻ, ഡോ: അനിത, അഡ്വ: പ്രേംനാഥ്, റിട്ട: ഡിവൈഎസ്പി കാസിം, മുസ്ലീംലീഗ് സീനിയർ വൈസ് പ്രസിഡന്റ് എം.എം ഹമീദ് , പി.എസ്.സി മുൻ മെമ്പർ ശിവദാസൻ, മിൽമ മുൻ മാനേജർ.വിജയരാഘവൻ ,മുതലമട സൗഹൃദ വേദി ചെയർമാൻ സുരേഷ്, കർഷക സുഹൃത്ത് ഗംഗാധരൻ, കെ.എൻ എം മണ്ഡലം പ്രസിഡൻറ് ഉമർ, മെക്ക പ്രതിനിധി വി.എസ് മുഹമ്മദ് ഇബ്രാഹീം,റിട്ട. പോലിസ് സർജൻ ഗുജ്റാൾ,അഡ്വ: മാത്യു തോമസ്, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് മുഹ്സിൻ തൃത്താല. എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ഷഹ്ബാസ് തൃത്താല, മൗണ്ട് സീന ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പാൾ ജുമാന റഫീഖ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ ,ജില്ലാ വൈസ് പ്രസിഡൻറ് നഫീസ സലാം പാലക്കാട് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡണ്ട് ശിവദാസൻ, എം.ഇ. എസ് ജില്ല സെക്രട്ടറി നസീർ ഹുസൈൻ, മർക്കസ്സുദഅവ ജില്ല പ്രതിനിധി യൂസഫ്, വ്യാസ വിദ്യാ പീഠം പ്രിൻസിപ്പൾ ദീപാ ജയ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
മത രാഷ്ട്രീയ സാമൂഹിക മീഡിയ സോഷ്യൽ മീഡിയ രംഗത്തെ ഉന്നത വ്യക്തിത്വങ്ങൾ സംഗമത്തെ മനോഹരമാക്കി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എം ബഷീർ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് ബുശൈറുദ്ദീൻ ശർഖി സമാപനവും നിർവ്വഹിച്ചു. അബ്ദുൽ മജീദ് തത്തമംഗലം കെ എ അബ്ദുസലാം,ലുഖ്മാൻ ആലത്തൂർ, സുൽഫിക്കർ അലി ,’നൗഷാദ് ആലവി ,ഹാരിസ് മൗലവി എന്നിവർ നേതൃത്വം നൽകി.
STORY HIGHLIGHT: Jamaat-e-Islami Iftar gathering