Movie News

ബ്രഹ്മാസ്ത്രയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും; അപ്‌ഡേറ്റ് പങ്കുവെച്ച് രണ്‍ബീര്‍ കപൂർ – ranbir kapoor shares big update

സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു

വിഷ്വൽ എഫക്ടസുകളാൽ വിസ്മയം തീർത്ത ബോളിവുഡ് ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അയാൻ മുഖർജി ഒരുക്കിയ ഒരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. എന്നാൽ ഇപ്പോഴിതാ ബ്രഹ്മാസ്ത്ര 2 ന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂർ. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രണ്‍ബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അയാന്‍ വളരെക്കാലമായി ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന ഒന്നാണ് ബ്രഹ്‌മാസ്ത്ര 2. അദ്ദേഹം ഇപ്പോള്‍ വാര്‍ 2-വിന്റെ പണിപ്പുരയിലാണ്. ഈ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞാല്‍, ബ്രഹ്‌മാസ്ത്ര 2-ന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കും. തീര്‍ച്ചയായും അത് സംഭവിക്കും. ബ്രഹ്‌മാസ്ത്ര 2-നെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിട്ടില്ല. പക്ഷേ, ചില പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകും.’ രണ്‍ബീര്‍ പറഞ്ഞു.

സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു. ‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് ടു: ദേവ്’ 2026 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും 2027 ഡിസംബറിലാകും ബ്രഹ്‌മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുകയെന്നും സംവിധായകന്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. കോവിഡിന് ശേഷം ബോക്സോഫീസില്‍ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ബ്രഹ്മാസ്ത്ര. ഏകദേശം 450 കോടിയോളമാണ് ചിത്രം ബോക്സോഫീസില്‍ സ്വന്തമാക്കിയിരുന്നത്.

STORY HIGHLIGHT: ranbir kapoor shares big update