Health

ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെ? | foods-that-may-help-relieve-asthma

രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ

ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ. ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്തമ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്തമ.എന്നാല്‍, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ.

പാരമ്പര്യം, അലര്‍ജി തുടങ്ങിയ കാരണങ്ങള്‍ ആസ്തമയ്ക്കു പുറകിലുണ്ടാകാം. ആസ്തമയ്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്. ചെറുനാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കുക, വെള്ളത്തില്‍ തേനൊഴിച്ച് ശ്വസിക്കുക തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.

ആസ്തമയ്ക്കുള്ള പരിഹാരങ്ങളില്‍ ചില ഭക്ഷണങ്ങളും പെടുന്നു. വൈറ്റമിന്‍ എ, ഇ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണിവ. ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ.ക്യാരറ്റ് ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ആസ്തമ കുറയ്ക്കാന്‍ സഹായിക്കും.

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഫിഷ് ഓയില്‍ ആസ്തമയുള്ളവര്‍ക്ക് ഉപയോഗിക്കാം.

പാവയ്ക്കയും ആസ്തമ രോഗികള്‍ക്കു നല്ലതു തന്നെ. ദിവസവും ഓരോ ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് ശ്വനസേന്ദ്രിയങ്ങള്‍ വൃത്തിയാകാന്‍ സഹായിക്കും. പ്രമേഹത്തിനും ഇത് നല്ലൊരു മരുന്നാണ്.

ഇലക്കറികള്‍ ആസ്തമ രോഗികള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം.കോളിഫല്‍വര്‍ വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയതാണ്. ഇതും ആസ്തമയുള്ളവര്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെ.

വൈറ്റമിന്‍ സി, ആന്റി്ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഓറഞ്ചും ആസ്തമയ്ക്കു പറ്റിയ ഒരു മരുന്നാണ്.പേരയ്ക്കയും ഇതിനു ചേര്‍ന്ന ഭക്ഷണം തന്നെ.

മുളക് മൂക്കിലെ മ്യൂകസ് പാളിയെ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇതുവഴി ശ്വസനതടസവും മാറും.ആസ്തമ പലരേയും അലട്ടുന്ന പ്രശ്‌നമാണ്.

content highlight: nine-foods-that-may-help-relieve-asthma-symptoms