നെത്തോലി ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ നല്ല ടേസ്റ്റി ഉണക്ക നെത്തോലി കറി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഉണക്ക നെത്തോലി -1/2 കിലോ
എണ്ണ -3 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
പച്ച മുളക് -3 എണ്ണം
മഞ്ഞൾ പൊടി -1/2 സ്പൂൺ
മുളക് പൊടി -1 സ്പൂൺ
സവാള -1 എണ്ണം
തക്കാളി -1 എണ്ണം
മല്ലി പൊടി -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
വെള്ളം – 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഉണക്ക നെത്തോലി നല്ലതുപോലെ കഴുകി വൃത്തിയാക്കി മണ്ണൊക്കെ കളഞ്ഞു ക്ലീൻ ആക്കി എടുക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് കുറച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തുകൊടുത്തതിന് ശേഷം നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക്ക് തന്നെ കുറച്ച് കടുകും ചുവന്ന മുളകും കറിവേപ്പിലയും കൂടി വറുത്ത് ചേർത്തു കൊടുക്കുക. അതിനുശേഷം കുറച്ച് സവാളയും ചേർത്ത് തക്കാളിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക്ക് കഴുകിവച്ചിരിക്കുന്ന ഉണക്ക നെത്തോലി ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിന് ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഒപ്പം പുളി വെള്ളവും ഒഴിച്ച്, ഉപ്പും കറിവേപ്പിലയും ചേർത്ത് പച്ചമുളക് കീറിയതും ചേർത്തുകൊടുത്ത് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കുക. ഇതോടെ ഉണക്ക നെത്തോലി കറി റെഡി.
content highlight: dry-netholi-curry-recipe