Recipe

10 മിനിറ്റിൽ കുട്ടികൾ ഇഷ്ടപ്പെടുന്നൊരു എഗ്ഗ് ഫ്രൈഡ് റൈസ് – egg fried rice

കുട്ടികൾക്കുള്ള ലഞ്ച് ബോക്സ് എങ്ങനെ വേഗം തയ്യാറാക്കിനൽകാം എന്ന് ചിന്തിക്കാത്ത അമ്മമാരുണ്ടാകില്ല. എന്നാൽ എളുപ്പത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നൊരു എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കിയെടുത്താലോ.

ചേരുവകൾ

  • കാരറ്റ് – 1 ചെറുത്
  • കാപ്സിക്കം
  • സവാള – ഒന്നിന്റെ പകുതി
  • ബീൻസ് – 8
  • മുട്ട – 3
  • മുളകുപൊടി
  • സോയ സോസ്
  • പച്ചരിച്ചോറ് – ആവശ്യത്തിന്
  • ഉപ്പ് – പാകത്തിന്
  • എണ്ണ – അല്പം

തയ്യാറാക്കുന്ന വിധം

പാൻ ചൂടാകുമ്പോൾ അല്പം കൂടുതൽ എണ്ണയൊഴിച്ച് തീ കുറച്ചു വച്ചശേഷം മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും കുറച്ച് കുരുമുളക് പൊടിയും ഇട്ട് ഇളക്കി യോജിപ്പിക്കുക. ശേഷംചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന കാരറ്റ്, ബീൻസ്, സവാള, കാപ്സിക്കം ഇവയെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. അതിനുശേഷം ആവശ്യത്തിനുള്ള ചോറ് ചേർത്തിളക്കി നന്നായി യോജിപ്പിക്കണം. രുചിക്കനുസരിച്ച് സോയാസോസും ചേർത്തിളക്കി ഉപയോഗിക്കാം.

STORY HIGHLIGHT: egg fried rice