തിരുവനന്തപുരം: റേഷൻ പഞ്ചസാരയുടെ കമ്മിഷൻ കിലോയ്ക്ക് 1.50 രൂപയും മണ്ണെണ്ണയുടേത് ലീറ്ററിന് 5 രൂപയുമാക്കണമെന്ന് വ്യാപാരികളുടെ വേതനപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പഠിച്ച സർക്കാർ സമിതിനിർദേശിച്ചു. വേതനത്തിനു പണം കണ്ടെത്താനുള്ള മറ്റു ശുപാർശകൾ: മണ്ണെണ്ണ വിതരണം വാതിൽപടിയാക്കണം. വെള്ള കാർഡിലെ ഒരു കിലോ അരിക്ക് വ്യാപാരികൾ 8.90 രൂപ അടയ്ക്കുമ്പോൾ സർക്കാരിന് അധികമായി ലഭിക്കുന്ന 60 പൈസയിൽനിന്നു റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് തുക അടയ്ക്കണം. കടകൾക്ക് പഞ്ചായത്ത് ലൈസൻസ് ഒഴിവാക്കണം. പട്ടിക വിഭാഗങ്ങൾക്ക് അനുവദിച്ച കടകളിലെ സെയിൽസ്മാൻമാരും അതതു വിഭാഗത്തിലുള്ളവരാകണം. വേതന ശുപാർശ:15 ക്വിന്റൽ വരെ 6800 രൂപ. തുടർന്ന് 45 ക്വിന്റൽ വരെ 9000 രൂപയും ഓരോ ക്വിന്റലിനും 300 രൂപ നിരക്കും. 45 ക്വിന്റലിനു മുകളിൽ 22,500 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കും.