ദൗസ: ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ കഴുത്തുഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസയിലാണ് കൊലപാതകം.മത്സര പരീക്ഷക്ക് ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന 25കാരൻ ഹൻസ്രാജ് മീണയാണ് കൊല്ലപ്പെട്ടത്. പുറത്തുനിന്നെത്തിയ മൂന്നുപേർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത സുരക്ഷയിലാണ്. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലെ 100 ലധികം മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി കെട്ടിയിരിക്കുകയാണ്.