അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ രുചികരമായ മട്ടൻ സ്റ്റൂ തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്നതിനായി പച്ചമുളക്, ഇഞ്ചി എന്നിവ ഒരുമിച്ച് ചതച്ച് മട്ടൻ വൃത്തിയാക്കിയത് ഉരുളക്കിഴങ്ങ്, സവാള എന്നിവയോടൊപ്പം പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച് രണ്ടാംപാല്‍ഒഴിക്കുക. ഒരു പാത്രം അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ചു കടുകു പൊട്ടിച്ച് വറ്റല്‍ മുളക് ചേര്‍ക്കുക. ഇതിലേക്ക് മട്ടൻ ഇട്ട് കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഈ മട്ടനിൽ ചേര്‍ത്തിളക്കുക.