Kerala

ആര്‍എസ്എസിനെ കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ക്ഷമ പറയില്ല: തുഷാര്‍ഗാന്ധി | Thushar Gandhi

ആലുവ: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസിനെതിരെ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി.ചതിയന്മാർ എന്നും ചതിയന്മാരാണ്. മാപ്പ് പറയില്ല.വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണ്.

കേരളത്തിൽ ഇത് സംഭവിച്ചു എന്നത് തന്നെ അത്ഭുതപെടുത്തുന്നു
കേരളത്തിന്‍റെ  രീതി ഇതല്ല.ഏറ്റവും പ്രതിപക്ഷ ബഹുമാനം ഉണ്ടെന്നു കരുതുന്ന സ്ഥലം ആണ് കേരളം.ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളo വിഷം വമിപ്പിക്കുന്നവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിൻകര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ന് ബിജെപി പരിപാടി നടത്തുന്നു എന്ന് അറിയുന്നു.തനിക്ക് അത്ഭുതം തോനുന്നു പേടി വരുന്നു.പ്രതിഷേധിക്കുന്നവർ ഗാന്ധി പ്രതിമയിലേക്ക് വെടി ഉതിർക്കുമോ?Rss ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു