ഫോക്സ് വാഗണ്‍ ഇന്ത്യ പുതിയ ടിഗ്വാന്‍ ആര്‍-ലൈനിന്റെയും ഗോള്‍ഫ് ജിടിഐയുടെയും ലോഞ്ച് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 14 ന് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ ടിഗ്വാന്റെ ഏറ്റവും സ്‌പോര്‍ട്ടി പതിപ്പാണ് ആര്‍-ലൈന്‍. ഇത് പൂര്‍ണ്ണ ഇറക്കുമതി മോഡലായിട്ടായിരിക്കും എത്തുക.
ഏറ്റവും പുതിയ തലമുറ ഫോക്സ് വാഗണ്‍ ടിഗ്വാന്‍ 2023 ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. മൈല്‍ഡ്-ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിനുകളുമായാണ് ഇത് വരുന്നത്. എങ്കിലും, ഇന്ത്യന്‍ വിപണിയില്‍, സ്റ്റാന്‍ഡേര്‍ഡ് ടിഗുവാനില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന 2.0L ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഫോക്സ് വാഗണ്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.
ടിഗുവാന്‍ ആര്‍-ലൈനില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നാല് വീലുകളിലേക്കും സ്റ്റാന്‍ഡേര്‍ഡായി പവര്‍ നല്‍കുന്നു. സ്പോര്‍ട്ടിയര്‍ സ്‌റ്റൈലിംഗും അധിക സവിശേഷതകളും ഉപയോഗിച്ച്, നിരയില്‍ നിന്ന് പുറത്തുപോകുന്ന ടിഗ്വാനേക്കാള്‍ മുകളിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. കൂടാതെ വിലയും ഉയര്‍ന്നേക്കാം. ടിഗുവാന്‍ ആര്‍-ലൈനിന് 265 പിഎസ് പവറും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കൂടുതല്‍ ശക്തമായ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തിളങ്ങുന്ന കറുത്ത നിറത്തിലുള്ള മുന്‍ഭാഗവും, സ്പോര്‍ട്ടിനെസ് വര്‍ദ്ധിപ്പിക്കുന്ന വലിയ എയര്‍ ഇന്‍ലെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സ്‌പോര്‍ട്ടി ബമ്പറും കൊണ്ട് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ഫോക്സ് വാഗണ്‍ ടിഗ്വാന്‍ Rലൈന്‍ വേറിട്ടുനില്‍ക്കുന്നു. സ്ലീക്ക് LED ഹെഡ്ലാമ്പുകള്‍, ഗ്രില്ലില്‍ ഞ ഇന്‍സേര്‍ട്ട്, ഒരു റൂഫ് സ്പോയിലര്‍, വ്യത്യസ്ത ബമ്പര്‍ ഡിസൈനുകള്‍, ട്രപസോയിഡല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ക്രോം ടച്ചുകള്‍, പിന്നില്‍ ഒരു തിരശ്ചീന ലൈറ്റ് സ്ട്രിപ്പ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
19 ഇഞ്ച് അലോയ് വീലുകളാണ് എസ്യുവിയുടെ സ്പോര്‍ട്ടി സ്വഭാവം കൂടുതല്‍ ഉയര്‍ത്തുന്നത്. ത്രീ-സ്പോക്ക് മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഇന്റര്‍ഫേസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയുള്ള 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ക്യാബിനില്‍ ഉള്‍പ്പെടുന്നത്. ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, സ്പോര്‍ട്സ് സീറ്റുകള്‍ എന്നിവയാണ് അധിക ഹൈലൈറ്റുകള്‍.