ഇനി നെയ്മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന നെയ്മീൻ വറ്റിച്ചതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നെയ്മീന്‍ ചെറുതായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വാളന്‍പുളി പിഴിഞ്ഞതും അല്പം ഉപ്പും ചേര്‍ത്ത് ഒരു 15 മിനിറ്റ് വയ്ക്കുക. മീന്‍ ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ കടുക്കിട്ടു പൊട്ടിച്ചു കറിവേപ്പിലയിട്ട് മൂപ്പിക്കുക. അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക പച്ചമണം മാറുമ്പോള്‍ ചുവന്നുള്ളിയും പച്ചമുളകും കൂടി വഴറ്റുക. ഉള്ളിയുടെ നിറം മാറുമ്പോഴേക്കും മുളക് പൊടിയും മല്ലിപൊടിയും മഞ്ഞള്‍പൊടിയും ഉലുവ പൊടിയും തക്കാളിയും ഇട്ട് വഴറ്റുക. ഇതിലേക്ക് തേങ്ങാപ്പാലും മീന്‍ കഷ്ണങ്ങളും കുടമ്പുളിയും ചേര്‍ക്കുക. നന്നായി വറ്റി എണ്ണ തെളിയുമ്പോള്‍ കറിവേപ്പില തൂകി വാങ്ങി വച്ച് ഉപയോഗിക്കാം.