Recipe

നെല്ലിക്കാ കിച്ചടി കഴിച്ചു നോക്കിയിട്ടുണ്ടോ.?

ചേരുവകൾ

10 നെല്ലിക്ക
5 പച്ചമുളക്
4 ഉണക്കമുളക്
4 ടീസ്പൂൺ കടുക്
3 ടീസ്പൂൺ വെളിച്ചെണ്ണ
2 ടീസ്പൂൺ ഉഴുന്നുപരിപ്പ്
2 ഉണക്കമുളക്
ഒന്നര കപ്പ് തേങ്ങ ചിരകിയത്
അര ലിറ്റർ പുളിയില്ലാത്ത തൈര്
കടുക് വറുക്കാൻ ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക കുരു കളഞ്ഞ്, ചെറുതായി അരിഞ്ഞ്, തേങ്ങ ചിരവിയതും നെല്ലിക്കയും ഉണക്കമുളകും ഉപ്പും കുറച്ച് തൈരും ചേർത്ത് മിക്സിയിൽ അരയ്ക്കുക. നല്ലതുപോലെ അരഞ്ഞു കഴിയുമ്പോൾ പച്ചമുളകും ചേർത്ത് അരയ്ക്കുക.ബാക്കി തൈര് ചേർത്ത് ഇളക്കുക. അതിനുശേഷം കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, മുളക് ഇവയെല്ലാം വെളിച്ചെണ്ണയിൽ വറുത്ത് അതിലിട്ട് ഇളക്കി ഉപയോഗിക്കാം.