മലപ്പുറം: മലപ്പുറത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ചു റോഡിൽ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പി ആണ് മദ്യലഹരിയിൽ പെരിന്തൽമണ്ണയിൽ റോഡരികിൽ കിടന്നത്. ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചെന്ന് സ്ഥിരീകരിച്ചു.
ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് മദ്യപിക്കുകയും ആളുകള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിനാണ് കേസ്. ഡ്യൂട്ടിക്കിടെ നടന്ന സംഭവമായതിനാൽ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.