റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീർ. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡൂമയിൽ നിന്നുള്ള പ്രതിനിധികളായ സെന്‍ററല്‍ കമ്മിറ്റി മെമ്പര്‍ സുബ്രിലിന്‍ നിക്കോളെ, പാര്‍ട്ടി മെമ്പര്‍ ടിമോക്കോ സെര്‍ഗേ എന്നിവരാണ് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചത്.
റഷ്യയില്‍ പാര്‍ലമെന്‍റ് വര്‍ഷത്തില്‍ 15 ദിവസം മാത്രം സമ്മേളിക്കുന്നിടത്ത് കേരള നിയമസഭ 50 ദിവസത്തിലധികം സമ്മേളിക്കുന്നു എന്നതിലുള്ള അതിശയവും. ഇ-നിയമസഭയുടെ കാര്യത്തില്‍ കേരളം റഷ്യയേക്കാള്‍ ഏറെ മുന്നിലാണ് എന്ന കാര്യങ്ങളും സന്ദർശനത്തിൽ ചർച്ചയായി. റഷ്യന്‍ പ്രതിനിധികൾക്ക് നിയമസഭയുടെ ഉപഹാരം നല്‍കിയാണ് സ്പീക്കര്‍ സ്വീകരിച്ചത്.
STORY HIGHLIGHT: Speaker meets with Russian Communist Party delegation