മുരിങ്ങക്കായ… 3
ചെമ്മീൻ..1/2kg
ഉള്ളി… 1cup
വെളുത്തുള്ളി..5അല്ലി
ഇഞ്ചി…1കഷണം.
തേങ്ങ ക്കൊത്ത്…കുറച്ച്.
പച്ചമുളക്…4
മീൻപുളി.3കഷണം.
തക്കാളി 1
ഇത്രയും കഷണങ്ങളാക്കി 1spമഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക.
അരപ്പിന്
1മുറിതേങ്ങ ചിരകിയത്
ഉള്ളി മൂന്നെണ്ണം ഒരു ചീനച്ചട്ടിയിൽ ഇട്ട് വറുക്കുക. 1/2sp ജീരകം,1sp മല്ലി ഇട്ടു കൊടുക്കുക. ചുവന്നു തുടങ്ങുമ്പോൾ 2sp kashmiri chilli, ഇട്ട് ഇളക്കുക. തീ അണച്ച്
ചൂടാറുമ്പോൾ വെള്ളം ഒഴിക്കാതെ നന്നായി
പൊടിച്ചെടുത്ത് വെന്തകഷണങ്ങളിൽ ചേർക്കുക. 1/4sp ഉലുവപ്പൊടി ചേർക്കുക. തിളപ്പിക്കുക .ഉപ്പ് നോക്കുക.
കറിവേപ്പില ചേർത്ത് ഇറക്കിവെച്ച് പാനിൽ
വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും ഉലുവയും വറുത്തിടുക.