കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്‍റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സ്‌കൂളിൽ നിന്നും കുട്ടികളുമായി വന്ന ബസ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് മതിലിലിലേക്ക് ഇടിച്ചുകയറിയത്.
അധ്യാപകരായ പ്രീതി സന്തോഷ് (52), അഞ്ചു അനൂപ് (35), സ്‌കൂൾ ബസ് ഡ്രൈവർ ഇമ്മാനുവൽ (43) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കില്ല. സ്കൂള്‍ ബസ് മറിയാത്തതിനാലും കുട്ടികള്‍ തെറിച്ചുവീഴാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്.
content highlight : three-injured-as-school-bus-loses-control-and-crashes-into-wall