Travel

പാണ്ഡവർ ഒളിവിൽ കഴിഞ്ഞ ​ഗുഹയും പാഞ്ചാലിക്കുളവും ; ഐതിഹ്യങ്ങൾ ഉറങ്ങുന്ന പാഞ്ചാലിമേട്ടിലേയ്ക്ക് ഒരു യാത്ര! | panchalimedu-a-beautiful-hill-station-in-idukki

പ​ഞ്ച​പാ​ണ്ഡ​വ​ന്മാ​ർ വ​ന​വാ​സ​കാ​ല​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​മാ​ണ് പാ​ഞ്ചാ​ലി​മേ​ടെ​ന്ന് ഐ​തി​ഹ്യം

പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. അതിപ്പോൾ ശുദ്ധമായ വായുവും തണുത്ത അന്തരീക്ഷവും കോടയും പ്രകൃതി രമണീയമായ സ്ഥലവും കൂടിയാകുമ്പോൾ ആസ്വാദനത്തിന് മാറ്റേറും. അധികം കഷ്ടപ്പാടുകള്‍ ഒന്നുമില്ലാതെ അത്യാവശ്യം റൈഡിംഗ് എക്‌സ്പീരിയന്‍സൊക്കെ ലഭിക്കുന്ന സ്ഥലവും കൂടിയായാലോ?.. സന്തോഷം ഡബിളാകും അല്ലേ.. അത്തരത്തിലൊരു ഇടമുണ്ട് അങ്ങ് ഇടുക്കിയിൽ. ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. കോ​ട്ട​യം-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ മു​റി​ഞ്ഞ​പു​ഴ​യി​ൽ ​നി​ന്ന് 5 ​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ പാ​ഞ്ചാ​ലി​മേ​ട്ടി​ലെ​ത്താം. പ​ഞ്ച​പാ​ണ്ഡ​വ​ന്മാ​ർ വ​ന​വാ​സ​കാ​ല​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​മാ​ണ് പാ​ഞ്ചാ​ലി​മേ​ടെ​ന്ന് ഐ​തി​ഹ്യം. ഇവിടുത്തെ മ​ല​മു​ക​ളി​ലെ ആ​ഴ​മു​ള്ള കു​ള​ത്തി​ലാ​ണ് പാ​ഞ്ചാ​ലി കു​ളി​ച്ചെ​തെ​ന്നും പറയുന്നുണ്ട്.

ഐതിഹ്യ പ്രകാരം പാ​ണ്ഡ​വ​ന്മാ​രു​ടെ സാ​ന്നി​ധ്യ​വും പാ​ഞ്ചാ​ലി കു​ളി​ച്ച കു​ള​വും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പാ​ഞ്ചാ​ലി​മേ​ടെ​ന്ന് ഇ​വി​ടു​ത്തെ മ​ല​നി​ര​ക​ൾ അ​റി​യ​പ്പെ​ടു​ന്നു. കുട്ടിക്കാനത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ സ്ഥലം പുരാണ ആകർഷണത്തിന്റെയും ശാന്തമായ പ്രകൃതിദൃശ്യങ്ങളുടെയും സമ്പൂർണ്ണ സംയോജനമാണ്. കുടുംബമായും സുഹൃത്തുക്കളുമായൊക്കെ എത്തി അടിച്ചുപൊളിക്കാൻ പറ്റിയൊരു ഇടമാണ് പാഞ്ചാലിമേട്.പാഞ്ചാലിമേട്ടിലേക്കുള്ള യാത്ര അത്ര സാഹസികമല്ല. വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗ് പാതയേക്കാൾ മൃദുവായ ഒരു കാൽനടയാത്രയാണ്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഈ മലകയറ്റം എളുപ്പമാണ്. നന്നായി നിരത്തിയ പാറക്കെട്ടുകളുള്ള ഈ നടപ്പാത സന്ദർശകരെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്നു. വഴിയിൽ വിശ്രമിക്കാനായി നിരവധി ബെഞ്ചുകളും തൂണുകളുള്ള ഹാളുകളുമുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവേശന സമയം. വിശ്വാസങ്ങൾ ഒന്നിച്ചുനിൽക്കുന്ന സ്ഥലമാണ് പാഞ്ചാലിമേട്. ഈ പ്രദേശത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ക്രിസ്ത്യൻ കുരിശുകളും ഒരു ഹിന്ദു ക്ഷേത്രവുമുണ്ട്. പാഞ്ചാലിക്കുളത്തിന് പുറമെ പാണ്ഡവ ഗുഹയും ഇവിടെ എത്തിയാൽ കാണാനാകും. പാഞ്ചാലിമേട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മകര സംക്രാന്തിയുടെ ഉത്സവകാലം. ആയിരക്കണക്കിന് ഭക്തർ മകര ജ്യോതി കാണാൻ ഇവിടെ എത്തുന്നു. ഇവിടേയ്ക്കെത്താൻ കുമളിയിൽ നിന്നും കുട്ടിക്കാനത്തേക്ക് നേരിട്ട് ബസുകൾ ലഭ്യമാണ്. കുട്ടിക്കാനത്ത് നിന്ന് സന്ദർശകർക്ക് പാഞ്ചാലിമേട്ടിൽ എത്താൻ സ്വകാര്യ ജീപ്പ് സർവീസുകൾ ലഭ്യമാണ്. സ്വന്തം വാഹനത്തിലും പാഞ്ചാലിമേട്ടിലേക്ക് എത്താനാകും.

STORY HIGHLIGHTS :  panchalimedu-a-beautiful-hill-station-in-idukki