Health

ഏറെ വൈകി ഉറങ്ങുന്നവരാണോ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം | staying-up-late-could-increase-risk-of-health

ചൈനയിലെ ഗ്വാങ്‌സോ സർവ്വകലാശാലയിലെ ഗവേഷകർ 5430 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

ഉറക്കം, മനുഷ്യന് ഭക്ഷണവും, വെള്ളവും, ശുദ്ധവായുവും, പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് വിശ്രമം. ഉറക്കത്തിലൂടെയാണ് നമ്മുടെ ശരീരം പൂർണ്ണമായും വിശ്രമിക്കുന്നത്. മതിയായ വിശ്രമില്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെയാകെ പ്രവർത്തനം താളം തെറ്റും.

ഈ സ്മാർട്ട് ഫോൺ യുഗത്തിൽ രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. സമൂഹമാദ്ധ്യമങ്ങളിൽ രാത്രി വൈകിയും ചിലവഴിക്കുന്ന നമുക്ക് പിന്നാലെ വലിയ അപകടമുണ്ടെന്ന് അറിഞ്ഞോളൂ. ഫാറ്റി ലിവറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉറക്കകുറവുള്ളവരെ ബാധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ചൈനയിലെ ഗ്വാങ്‌സോ സർവ്വകലാശാലയിലെ ഗവേഷകർ 5430 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 30 വയസ് മുതൽ 79 വയസുവരെ ഉള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അലസമായ ജീവിതശൈലി പിന്തുടരുന്നവർക്കും അമിതഭാരം ഉള്ളവർക്കും ഉറക്കക്കുറവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായി ഗവേഷകർ നിർദ്ദേശിക്കുന്നത് പകലുറക്കം കുറച്ച് രാത്രി സുഖമായി ഉറങ്ങാൻ ശ്രമിക്കാനാണ്.

ഫാറ്റി ലിവറിനെ കൂടാതെ ഓർമ്മക്കുറവ്, വിരസത, ഉയർന്ന രക്തസമ്മർദ്ദം, ഹൃദായാഘാതം, സ്‌ട്രോക്ക്, വിഷാദം, രോഗപ്രതിരോധശേഷി കുറയുക, എന്നിവയ്‌ക്കും ഉറക്ക കുറവ് കാരണമാകും.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ

അധികമൊന്നും കഴിക്കാതെ തന്നെ വയറു നിറഞ്ഞു എന്ന തോന്നൽ, വയറുവേദന, ഓക്കാനം, വിശപ്പില്ലായ്മ, വണ്ണം കുറയുന്നു, വീർത്ത വയറും കാലുകളും (എഡിമ) കടുത്ത ക്ഷീണം, അല്ലെങ്കിൽ മാനസിക സംഘർഷം.

content highlight: staying-up-late-could-increase-risk-of-health