Recipe

കുട്ടികൾക്ക് വേണ്ടി എളുപ്പത്തിൽ മാങ്ങാ ജാം വീട്ടിൽ തയ്യാറാക്കിയെടുക്കാം – mango jam

പുറത്തുനിന്നും വാങ്ങുന്ന ജാം ഒരിക്കലും നല്ലതായിരിക്കില്ല. ശരീരത്തിന് ദോഷകരമായ ഫുഡ് കളറുകളും അതിൽ അടങ്ങിയിരിക്കുന്നു. ജാം കഴിക്കാൻ ഇഷ്ട്ടപെടുന്ന കുട്ടികൾക്ക് വേണ്ടി വീട്ടിൽ തയ്യറാക്കാം അടിപൊളി മാങ്ങ ജാം.

ചേരുവകൾ

  • പഴുത്ത മാങ്ങാ – രണ്ടു കിലോ
  • പഞ്ചസാര – 6 – 7 കപ്പ്
  • വെള്ളം – രണ്ടര കപ്പ്
  • നാരങ്ങാ – 8

തയ്യാറാക്കുന്ന വിധം

മാങ്ങ ചെറിയ കഷണങ്ങളാക്കി ചുവടുകട്ടിയുള്ള പാത്രത്തിലാക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് അടുപ്പത്ത് വെയ്ക്കുക. അല്പസമയം തിളച്ചശേഷം പഞ്ചസാരയും നാരങ്ങാ നീരും ചേർത്ത് തുടരെയിളക്കി ജാം പരുവമാകുമ്പോൾ വാങ്ങി കുപ്പിയിലാക്കി വെയ്ക്കുക.

STORY HIGHLIGHT: mango jam