Movie News

മണികണ്ഠൻ ആചാരിയുടെ വേറിട്ടൊരു വേഷവുമായി ‘രണ്ടാം മുഖം’ എത്തുന്നു ഏപ്രിലില്‍ – randaam mukham movie released next month

സാമൂഹ്യപ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠൻ ആചാരി അവതരിപ്പിച്ചിരിക്കുന്നത്

കൃഷ്ണജിത്ത് എസ്. വിജയന്റെ സംവിധാനത്തിൽ മണികണ്ഠൻ ആചാരി വളരെ വ്യത്യസ്തമായൊരു ലുക്കിൽ എത്തുന്ന രണ്ടാം മുഖം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. യു. കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. സാമൂഹ്യപ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠൻ ആചാരി അവതരിപ്പിച്ചിരിക്കുന്നത്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. തിരക്കഥാ രചനയിൽ ശ്രദ്ധേയനായ കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്. സസ്പെന്‍സും ത്രില്ലുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രമാണിതെന്ന് അണിയറക്കാര്‍ അഭിപ്രായപ്പെടുന്നു.

നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മണികണ്ഠന്‍ ആചാരിയെ കൂടാതെ മറീന മൈക്കിള്‍, അഞ്ജലി നായര്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ക്യാമറ -അജയ് പി പോൾ, ഹുസൈൻ അബ്ദുൾ ഷുക്കൂർ, എഡിറ്റിംഗ് -ഹരി മോഹൻദാസ്, സംഗീതം -രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന -ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എൻ രാജേഷ് കുമാർ.

STORY HIGHLIGHT: randaam mukham movie released next month