Kerala

വാഹന പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍ ‌| Drug hunt

സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി.

മുല്ലശ്ശേരി സ്വദേശി ഹരികൃഷ്ണന്‍ (31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹരികൃഷ്ണന്‍ കുടുങ്ങിയത്.

ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കാര്‍ പൊലീസ് തടയുകയായിരുന്നു. ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എംഡിഎംഎയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.