Recipe

മധുരപ്രിയർക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്ന കിടിലൻ ഹൽവ | banana halwa

മധുരം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. പ്രത്യേകിച്ചും ഹൽവ. മധുരപ്രിയർക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്ന കിടിലൻ ഹൽവയാണ് ബനാന ഹൽവ.

ആവശ്യമുള്ള സാധനങ്ങൾ

ഏത്തപ്പഴം – നാലെണ്ണം (പുഴുങ്ങി തൊലിയും നാരും കളഞ്ഞ് ഉടച്ചുവയ്ക്കുക)
ബട്ടർ – അര കപ്പ്
വെള്ളം – ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂൺ
അണ്ടിപ്പരിപ്പ് – 12 എണ്ണം

തയ്യാറാക്കുന്ന വിധം

കുക്കർ ചൂടാക്കി ബട്ടർ ഉരുക്കി ഏത്തപ്പഴം വഴറ്റി എടുക്കുക. ശേഷം വെള്ളവും പഞ്ചസാരയും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വന്ന ശേഷം അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം. ശേഷം ഏലയ്ക്കയും അണ്ടിപ്പരിപ്പ് വറുത്തതും ചേർത്തിളക്കുക.

content highlight: banana halwa