Recipe

എളുപ്പത്തിലൊരു പാൽപായസം | palpayasam-recipe

രുചികരമായ പാൽപ്പായസം വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ

പാൽ – നാല് കപ്പ്
പച്ചരി കഴുകിയത് – നാല് ടേബിൾ സ്പൂൺ
പഞ്ചസാര – അര കപ്പ്
ഏലയ്ക്ക ചതച്ചത് – രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

കുക്കറിൽ പാലൊഴിച്ച് തിളപ്പിച്ച് അതിൽ അരി, പഞ്ചസാര, ഏലയ്ക്ക ഇവ ചേർത്ത് പഞ്ചസാര അലിയുന്നതുവരെ ഇളക്കുക. കുക്കർ അടച്ച് രണ്ട് വിസിൽ വരുന്നതുവരെ പാകം ചെയ്യുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി ആവി പോയശേഷം തുറന്ന് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

content highlight: palpayasam-recipe