ഹോളി ആഘോഷത്തിനിടെ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ സംഘർഷം. ബംഗാളിൽ ആഘോഷത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. നോർത്ത് 24 പാർഗാനാസ് സ്വദേശി ആകാശ് ചൗധരിയാണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം അംഗമാണ് കൊല്ലപ്പെട്ട ആകാശ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ഹോളി ആഘോഷത്തിനിടെ ജാർഖണ്ഡിൽ സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. കലാപക്കാർ വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു. ജാർഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഘർഷം പൊട്ടി പുറപ്പെട്ടത്. നിരവധിപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിൽ വിതറുന്നത് തടഞ്ഞ യുവാവിനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. റൽവാസ് വില്ലേജ് സ്വദേശിയായ ഹൻസ്‍രാജാണ് (25) മരിച്ചത്. പ്രദേശവാസികളായ അശോക്, ബബ്‍ലു, കലുറാം എന്നിവരാണ് ഹൻസ്‍രാജിനെ കൊലപ്പെടുത്തിയത്.