മുംബൈ: ഐപിഎല്‍ പുതിയ സീസണിനായി ഒരുങ്ങുന്നു മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി. പരിക്കേറ്റ് പുറത്തിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ആദ്യ ഘട്ടത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ പുറത്തേറ്റ പരിക്കിനെ തുടര്‍ന്നു ബുംറ വിശ്രമത്തിലാണ്. താരത്തിനു ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമാകുന്നത്.
ഏപ്രില്‍ ആദ്യ ആഴ്ചയായിരിക്കും ബുംറ മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിസിസിഐ മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും താരത്തിന്റെ തിരിച്ചു വരവ്. പൂര്‍ണ ആരോഗ്യവാനായി താരം തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാമെന്ന തീരുമാനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ടീം.
ഐപിഎല്‍ പോരാട്ടങ്ങള്‍ ഈ മാസം 22 മുതലാണ് അരംഭിക്കുന്നത്. 23നാണ് മുംബൈ ആദ്യ പോരിനിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് അവരുടെ ഇത്തവണത്തെ ക്യാംപയിന്‍ ആരംഭിക്കുന്നത്.
content highlight: Mumbai Indians IPL