Kerala

തിരുനെല്ലിയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ

തിരുനെല്ലിയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശിയായ എംഡി അസ്ലം (27) നെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്. ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

പൊലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ പൊതിയിൽ 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Latest News